സംസ്ഥാനത്ത് കാട്ടാന വീണ്ടും ജീവനെടുത്തു, ഇടുക്കിയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്ബലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്.പെരുവന്താനത്തെ മതമ്ബയില്‍ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം

 

പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. കാടിറങ്ങിയ കാട്ടാനക്കൂട്ടം ഇവർക്കു നേരെ പാഞ്ഞടുത്തു

ഇടുക്കി :പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്ബലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്.പെരുവന്താനത്തെ മതമ്ബയില്‍ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.

പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. കാടിറങ്ങിയ കാട്ടാനക്കൂട്ടം ഇവർക്കു നേരെ പാഞ്ഞടുത്തു. മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും പുരുഷോത്തമന് സാധിച്ചില്ല. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.