പുല്ലുമേട് വഴി വന്ന തീർത്ഥാടകർക്ക് നേരെ ഓടിയടുത്ത് കാട്ടാന ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പരമ്പരാഗത തീർത്ഥാടന പാതയായ സത്രം പുല്ലുമേട് വഴി വന്ന തീർത്ഥാടകർക്ക് നേരെ ആന ഓടിയടുത്തു. ആനയെ കണ്ട്
ഭയന്നോടുന്നതിനിടെ
Updated: Dec 8, 2025, 10:52 IST
ശബരിമല : പരമ്പരാഗത തീർത്ഥാടന പാതയായ സത്രം പുല്ലുമേട് വഴി വന്ന തീർത്ഥാടകർക്ക് നേരെ ആന ഓടിയടുത്തു. ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ തീർത്ഥാടകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേർത്തല സ്വദേശി രാഹുൽ കൃഷ്ണ ൻ (29) ആണ് രക്ഷപെട്ടത്.
ചേർത്തലയിൽ നിന്ന് കെട്ട് നിറച്ച് എത്തിയ ആറംഗ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ ചേർത്തല സംഘത്തിൽപെട്ട രാഹുൽ കൃഷ്ണനും മറ്റൊരു തീർത്ഥാടക സംഘത്തിലെ രണ്ട് പേരും നിലത്ത് വീണു. പാഞ്ഞടുത്ത കാട്ടാനയിൽ നിന്നും അത്ഭുതകരമായാണ് രക്ഷപെട്ടതെന്ന് ചേർത്തലയിലെ രാഹുൽ കൃഷ്ണനും സംഘാഗങ്ങളും പറഞ്ഞു.
പുല്ലുമേട് വഴി യുള്ള തീർത്ഥാടകരുടെ തിരക്ക് ഓരോ ദിവസവും വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് ഇതുവഴി വന്നത്. മണ്ഡലപൂജയോടുക്കുമ്പോ ഇതുവഴിയുള്ള തീർത്ഥാടക തിരക്ക് വലിയ തോതിൽ വർദ്ധിക്കും.