പേരട്ടയിൽ ഭീതിപരത്തി വീട്ടുമുറ്റത്ത് കാട്ടാനയെത്തി
കേരള - കർണാടക അതിർത്തി പ്രദേശമായ പേരട്ടയിൽ കാട്ടാനകൾ ഭീതി പരത്തുന്നു.
Oct 21, 2025, 19:17 IST
ഇരിട്ടി : കേരള - കർണാടക അതിർത്തി പ്രദേശമായ പേരട്ടയിൽ കാട്ടാനകൾ ഭീതി പരത്തുന്നു. തിങ്കളാഴ്ച്ച രാത്രി മുതൽ ചൊവ്വാഴ്ച്ച പുലർച്ചെ വരെയാണ് പ്രദേശത്ത് കാട്ടാന വിഹരിച്ചത്. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകൾ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്.
ചൊവ്വാഴ്ച്ച പുലർച്ചെ സെൻ്റ് ആൻ്റണീസ് പള്ളിക്ക് സമീപത്തെ കരിനാട്ട് ജോസ് കുഞ്ഞികൃഷ്ണൻ, തെക്കനാട്ട്, ഐസക്ക് കൊതുമ്പു ചിറ,സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിച്ചു. കരിനാട്ട് ജോസിൻ്റെ വീട്ടുമുറ്റം വരെ കൊമ്പനാന എത്തിയതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്.