കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റ്‌മോര്‍ട്ടം
ഇന്ന്
ഇന്ന്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ച് രാവിലെ ഒന്‍പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടക്കും.
വനത്തിനോട് ചേര്‍ന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പാലക്കാട് മണ്ണാര്‍ക്കാട് ഏടത്തനാട്ടുകരയില്‍ ഇന്നലെയാണ് കോട്ടപള്ള എംഇഎസ് പടിയില്‍ താമസിക്കുന്ന ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ വാല്‍പറമ്പന്‍ (55) കൊല്ലപ്പെട്ടത്. വനത്തിനോട് ചേര്‍ന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ച് രാവിലെ ഒന്‍പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടക്കും. അതിരാവിലെ ജോലിക്കായി പോയതായിരുന്നു ഉമ്മര്‍. തിരിച്ച് വരാതായതോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും തലയിലും മുറിവുണ്ടായിരുന്നു. രാത്രി ഒന്‍പതരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.