മലപ്പുറത്ത്‌ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു.മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

 

പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം : കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു.മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.യുവാവിന്‍റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അടക്കമുള്ളവര്‍ക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു