അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം ; 65 കാരന് ദാരുണാന്ത്യം
വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ പെടുകയായിരുന്നു.
May 30, 2026, 07:01 IST
പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം.
അതിരപ്പിളളി വൈശേരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പുല്ലേര്‍കാട്ട് മോഹനന്‍(65) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം.
വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.