അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; 55കാരന് ദാരുണാന്ത്യം

വനത്തിനകത്ത് വിറക്ശേഖരിക്കാൻ പോയ മധ്യവയസ്കൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.അതിരപ്പിള്ളിയില്‍ പെരിങ്ങല്‍കൂത്ത് പൊകലപ്പാറ കോളനിയിലെ സുന്ദരൻ (55) ആണ് കൊല്ലപ്പെട്ടത്.

 

ആക്രമണത്തില്‍ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തൃശൂർ : വനത്തിനകത്ത് വിറക്ശേഖരിക്കാൻ പോയ മധ്യവയസ്കൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.അതിരപ്പിള്ളിയില്‍ പെരിങ്ങല്‍കൂത്ത് പൊകലപ്പാറ കോളനിയിലെ സുന്ദരൻ (55) ആണ് കൊല്ലപ്പെട്ടത്.

പെരിങ്ങല്‍കൂത്ത് പവർ ഹൗസിനു സമീപം വെച്ച്‌ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. സുന്ദരനും ഭാര്യയും വനത്തിനകത്ത് വിറക് ശേഖരിക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.