ഭാര്യ കിണറ്റിൽ വീണു മരിച്ചു; മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ഭാര്യ കിണറ്റില്‍ വീണു മരിച്ചതിന്റെ മനോവിഷമത്തില്‍ ഭർത്താവ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു .ഇടുക്കി കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കല്‍ കെ.എസ്. ഷിബു (36) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിബുവും കുടുംബവും വെള്ളയാംകുടിയില്‍ വാടക വീട്ടില്‍ താമസം തുടങ്ങിയത്.

 

ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമമാണ് ഷിബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം

ഇടുക്കി:  ഭാര്യ കിണറ്റില്‍ വീണു മരിച്ചതിന്റെ മനോവിഷമത്തില്‍ ഭർത്താവ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു .ഇടുക്കി കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കല്‍ കെ.എസ്. ഷിബു (36) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിബുവും കുടുംബവും വെള്ളയാംകുടിയില്‍ വാടക വീട്ടില്‍ താമസം തുടങ്ങിയത്.

ഇതിനിടയില്‍ ഷിബുവിന്റെ ഭാര്യ കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമമാണ് ഷിബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിബുവിന്റെയും ഭാര്യയുടെയും വേർപാട് നാല് കുട്ടികളെ അനാഥരാക്കി.