സംസ്ഥാനത്ത് പരക്കെ വേനല്‍മഴ; ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് 

വേനൽമഴ സജീവമാകുന്നതോടെ നാളുകളായി തുടരുന്ന കൊടും ചൂടിന് ആശ്വാസമേകുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിൽ ഇന്നലെ 40 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പ് അധികൃതർ പിൻവലിച്ചിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

​ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. വേനൽമഴ സജീവമാകുന്നതോടെ നാളുകളായി തുടരുന്ന കൊടും ചൂടിന് ആശ്വാസമേകുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിൽ ഇന്നലെ 40 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പ് അധികൃതർ പിൻവലിച്ചിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

ഏപ്രിൽ 30 നാളെ കണ്ണൂർ, കാസർകോട്, മേയ് 1 പത്തനംതിട്ട, ഇടുക്കി, വയനാട്, മേയ് 2 ആലപ്പുഴ, കോട്ടയം, എറണാകുളം എന്നെ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.