നാളെ മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
നാളെ മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
Jun 27, 2026, 07:04 IST
നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു
സംസ്ഥാനത്ത് നാളെ മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. മറ്റന്നാള്‍ മുതല്‍ വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.