തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത് ; കെ മുരളീധരന്‍
അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല.
Sep 25, 2024, 06:03 IST
തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് കെ മുരളീധരന്‍. അന്വേഷണ റിപ്പോര്‍ട്ട് ഇനി അലക്കേണ്ട ആവശ്യമില്ല. അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
സിപിഐ നിലപാട് അവര്‍ എടുക്കട്ടെ. ആചാരങ്ങള്‍ക്ക് ഭംഗം വന്നപ്പോഴാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഒരുപാട് നെഗറ്റീവുകള്‍ ഉള്ള അജിത് കുമാറിന്റെ ഒരു റിപ്പോര്‍ട്ടും അംഗീകരിക്കില്ല ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങളില്ല. ഡിജിപി ഒരു നല്ല മനുഷ്യനാണ്, പക്ഷേ ഡിജിപിയെ ബൊമ്മയെപ്പോലെ ഇരുത്തിയിരിക്കുന്നു. പൂരത്തിന്റെ വെടിക്കെട്ട് മുടങ്ങി. അതിനേക്കാള്‍ ശക്തമായ വെടിക്കെട്ടാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.