'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല'; വിമര്‍ശിച്ച് ആനി രാജ

രാഷ്ട്രീയത്തില്‍ പരിചയ സമ്പത്തുള്ള ഒട്ടേറെ സ്ത്രീകള്‍ വിജയിച്ച് വന്നിട്ടുണ്ടെന്ന് ആനി രാജ കൂട്ടിച്ചേര്‍ത്തു. '

 

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ വെറും രണ്ടോ മുന്നോ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ പുരുഷന്മാരുടെ മാത്രം പേരുകള്‍ വരുന്നതില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരിഗണിക്കാത്തതെന്ന് ആനി രാജ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ വെറും രണ്ടോ മുന്നോ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയത്തില്‍ പരിചയ സമ്പത്തുള്ള ഒട്ടേറെ സ്ത്രീകള്‍ വിജയിച്ച് വന്നിട്ടുണ്ടെന്ന് ആനി രാജ കൂട്ടിച്ചേര്‍ത്തു. 'ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണിത്. പുരുഷന്മാരെ മാത്രം ചുറ്റിപ്പറ്റി ചര്‍ച്ച നടക്കുമ്പോഴാണ് എങ്ങും എത്താത്തത്. അവര്‍ക്കെല്ലാം മുഖ്യമന്ത്രിയാകണം. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് വനിതാ മുഖ്യമന്ത്രി വേണമെന്ന്', ആനി രാജ പറഞ്ഞു.