തിരുവനന്തപുരത്ത് ആരാകും മേയര്‍ ; ഇന്ന് തീരുമാനം


 

മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്

 

ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആര്‍ ശ്രീലേഖയാണോ എന്നതില്‍ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മേയര്‍ ആരാകുമെന്നതില്‍ സസ്‌പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.


ഇതിനിടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആര്‍ പി ശിവജി സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഇന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്‌പെന്‍സ് അങ്ങനെ നിലനില്‍ക്കട്ടെയെന്നും പ്രകാശ് ജാവ്‌ദേക്കറും രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കി.