കൊച്ചി മേയര്‍ ആരാകും ? ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും

സമവായത്തിലൂടെ തീരുമാനത്തില്‍ എത്താനും പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ മേയര്‍ സ്ഥലത്തേക്ക് പരിഗണിക്കണമെന്നും കെപിസിസി സര്‍ക്കുലറിലുണ്ട്

 

കെപിസിസി നിര്‍ദേശ പ്രകാരമാണിത്. 

കൊച്ചി മേയറെ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത് ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. കോര്‍പറേഷനില്‍ ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ നിന്ന് മേയര്‍ ആരാവണം എന്നതില്‍ അഭിപ്രായം തേടും. കെപിസിസി നിര്‍ദേശ പ്രകാരമാണിത്. 

സമവായത്തിലൂടെ തീരുമാനത്തില്‍ എത്താനും പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ മേയര്‍ സ്ഥലത്തേക്ക് പരിഗണിക്കണമെന്നും കെപിസിസി സര്‍ക്കുലറിലുണ്ട്. നിലവില്‍ ദീപ്തി മേരി വര്‍ഗീസിനാണ് സാധ്യത കൂടുതല്‍. രണ്ടര വര്‍ഷത്തെ ടേം വ്യസ്ഥയില്‍ മിനി മോള്‍ക്കൊ ഷൈനി മാത്യുവിനോ നല്‍കണോയെന്നും ഇന്ന് ആലോചിക്കും. ഡിസംബര്‍ 23 നുള്ളില്‍ മേയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. 

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് കൊച്ചിയില്‍. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മുന്നൊരുക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ മണ്ഡലങ്ങളെ മൂന്നായി തരം തിരിച്ച് പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പദ്ധതി.