വി.എസ്. അച്ച‍്യുദാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേർന്നു

പാലക്കാട് ഡിസിസി ഓഫിസിൽ വച്ച് പ്രസിഡന്‍റ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നൽകി

 

പാലക്കാട്: മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുദാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഡിസിസി ഓഫിസിൽ വച്ച് പ്രസിഡന്‍റ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നൽകി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മലമ്പുഴ മണ്ഡലത്തിൽ നിന്നും സുരേഷ് മത്സരിച്ചേക്കുമെന്നാണ് സൂചന. കൈപ്പത്തി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് നേരത്തെ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി ചിഹ്നം നൽകാൻ തന്നെ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു മലമ്പുഴ മണ്ഡലത്തിൽ. കോൺഗ്രസിലെത്തിയത് താൻ സ്വയമെടുത്ത തീരുമാനമാണെന്നും നേതൃത്വം ആവശ‍്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.