'ട്രെയിൻ വരുമ്പോൾ അശ്രദ്ധമായി റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി നടന്നു,25കാരന്റെ കൈ അറ്റുപോയി

 

 

കൊല്ലം : ഹെഡ് ഫോണുമായി റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്.അപകടത്തില്‍ യുവാവിന്റെ ഇടതുകൈ അറ്റു.ആര്യങ്കാവ് കോട്ടവാസല്‍ തട്ടേക്കാട്ടില്‍ ജോണ്‍ തോമസ് (25)സിനാണ് ഗുരുതര പരുക്കേറ്റത്.ജോണ്‍ തോമസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആര്യങ്കാവ് കോട്ടവാസലില്‍ വെച്ച്‌ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്. ഹെഡ്ഫോണ്‍ ഉപയോഗിച്ച്‌ ഫോണില്‍ ശ്രദ്ധിച്ച്‌ ജോണ്‍ തോമസ് റെയില്‍വേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു.

യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതോടെ പലതവണ ഹോണ്‍ മുഴക്കി. എന്നാല്‍ ഹെഡ്ഫോണ്‍ ഉപയോഗിച്ചതിനാല്‍ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല. ട്രാക്കിന് നമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടത്തില്‍ പെട്ടു. ഇടതുകൈ അറ്റ് പോകുകയും കാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു .