'സംഘപുത്രന്‍ നാട് ഭരിക്കുമ്പോള്‍ സംഘികള്‍ക്ക് ഉത്സവകാലം'; ബി അശോകിന്റെ നിയമനത്തില്‍ എം ശിവപ്രസാദ്

. 'ഗവര്‍ണറുടെ വാറോല അക്ഷരംപ്രതി സംഘപുത്രന്‍ ശ്രീ വി ഡി എം സതീശന്‍ നടപ്പിലാക്കി കൊടുത്തു.

 

 ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ ഇനി നേരിട്ട് ബി അശോകിലൂടെ സംഘപരിവാരം ഭരിക്കുമെന്നാണ് വിമര്‍ശനം

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതില്‍ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. എംജി സര്‍വകലാശാലയിലേക്ക് 19 സംഘപരിവാര്‍ വര്‍ഗീയ വിഷങ്ങളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുമ്പോള്‍ നിശബ്ദമായിരുന്ന യുഡിഎഫിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ ഇനി നേരിട്ട് ബി അശോകിലൂടെ സംഘപരിവാരം ഭരിക്കുമെന്നാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം.

'സംഘ പുത്രന്‍ നാടു ഭരിക്കുമ്പോള്‍ സംഘികള്‍ക്ക് ഇത് ഉത്സവകാലം'! എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം. 'ഗവര്‍ണറുടെ വാറോല അക്ഷരംപ്രതി സംഘപുത്രന്‍ ശ്രീ വി ഡി എം സതീശന്‍ നടപ്പിലാക്കി കൊടുത്തു. ഇനി ഒരു താമ്ര പത്രത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ബി അശോകും വി ഡി എം സതീശനും ചേര്‍ന്ന് സംഘപരിവാറിന് കാഴ്ചവെക്കും. 35 എംഎല്‍എമാരുമായി കേരളം ഭരിക്കുമെന്ന് സ്വപ്നം കണ്ട ബിജെപി ഇതാ മൂന്ന് എംഎല്‍എമാരുമായി കേരളം ഭരിക്കുന്നു. 21 എംഎല്‍എമാരുള്ള ലീഗിന് പിന്നാമ്പുറത്ത് വായി നോക്കി നില്‍ക്കാനാണ് വിധി. അതല്ലെങ്കില്‍ ഇതെല്ലാം ഞങ്ങളും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണെന്ന് ലീഗ് തുറന്നു സമ്മതിക്കണം. ആരാണ് കേരളം ഭരിക്കുന്നത് കോണ്‍ഗ്രസോ അതോ ബിജെപിയോ?', ശിവപ്രസാദ് കുറിച്ചു.