'കാര്‍ വാങ്ങിയപ്പോള്‍ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരന്‍, ലോക്സഭയില്‍ തൃശ്ശൂരുകാരന്‍, തദ്ദേശത്തില്‍ തിരുവനന്തപുരംകാരന്‍' ; വിമര്‍ശനവുമായി ജോസഫ് ടാജറ്റ്
പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്.
ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണിതെന്നും കുട്ടിക്കളിയായാണ് കാണുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണിതെന്നും കുട്ടിക്കളിയായാണ് കാണുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
കാര്‍ വാങ്ങിയപ്പോള്‍ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരംകാരനുമായെന്ന് ജോസഫ് ടാജറ്റ് പരിഹസിച്ചു. തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ്. ബിജെപി അദ്ദേഹത്തെ തിരുത്താന്‍ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പര്‍ വോട്ടര്‍ ആയാണ് സുരേഷ് ഗോപിയെ ചേര്‍ത്തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്‌ലാറ്റിലാണ് അദ്ദേഹത്തിന്റെ വോട്ട് ചേര്‍ത്തത്.