ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും ; സുധീര്‍ കരമന
ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും ; സുധീര്‍ കരമന
ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
May 3, 2026, 13:05 IST
കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു.
ഇത്തവണ തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു.
ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലും നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തെന്നും അപ്പോള്‍ ഒരു തുടര്‍ഭരണം ഉണ്ടാകേണ്ടതല്ലേ എന്നും സുധീര്‍ കരമന ചോദിച്ചു. ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.