കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ച
കെഎഎസ് ഉദ്യോഗസ്ഥയായ ഡോ ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു
Aug 2, 2026, 07:20 IST
മേയര്‍ വിവി രാജേഷിനാണ് സുഗതന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടുവഴി കത്ത് നല്‍കിയത്.
കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. മേയര്‍ വിവി രാജേഷിനാണ് സുഗതന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടുവഴി കത്ത് നല്‍കിയത്.
കാപ്പാ പ്രതി കത്ത് നല്‍കിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13ന് കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് കത്തില്‍ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടര്‍ സെക്രട്ടറി വഴി ഫയല്‍ സെക്രട്ടറി ഷാനവാസ് കണ്ടു. സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു. ഇത് മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥയായ ഡോ ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. 20ന് ലഭിച്ച കുറിപ്പ് അതേ പോലെ പകര്‍ത്തി ആഭ്യന്തര അണ്ടര്‍ സെക്രട്ടറി മേയര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.