അൻവറിന് മുന്നിൽ ഇനിയെന്ത്...? ഒടുവിൽ ആ വഴിയും അടഞ്ഞു ; കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് തുറന്നടിച്ച് കെ സി വേണുഗോപാലും

നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാകാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 

 

ഇടതുപക്ഷത്തോട് പിണങ്ങി സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്ന് ആദ്യഘട്ടത്തിൽ തോന്നിച്ചെങ്കിലും പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയ അൻവർ ഉപതിരഞ്ഞെടുപ്പടുത്തതോടെ

കോഴിക്കോട് : നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാകാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 

അന്‍വറുമായി കൂടിക്കാഴ്ച്ചയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്നും കെ സി വേണുഗോപാല്‍  മാധ്യമങ്ങളോട്  ചോദിച്ചു. 

ഇടതുപക്ഷത്തോട് പിണങ്ങി സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്ന് ആദ്യഘട്ടത്തിൽ തോന്നിച്ചെങ്കിലും പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയ അൻവർ ഉപതിരഞ്ഞെടുപ്പടുത്തതോടെ യുഡിഎഫ് പടിവാതുക്കൽ കാത്ത് നിൽപ്പാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെട്ടി കെ.സി വേണുഗോപാൽ വഴി മുന്നണിയിൽ കയറിപ്പറ്റാനുള്ള ശ്രമവും ഇപ്പോൾ അനിശ്ചിതത്വത്തിലായി.

കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനുള്ള അൻവറിന്‍റെ ശ്രമം പാളിയതോടെ അൻവറിന്‍റെ നില പരുങ്ങലിലായി. കെ. സുധാകരൻ ബുധനാഴ്ച അൻവറിന് അനുകൂലമായി രംഗത്തെത്തിയിട്ടും പ്രയോജനമുണ്ടായില്ല. അൻവറിന്‍റെ അപേക്ഷകളും ഭീഷണികളും വിലപ്പോകാത്ത സാഹചര്യത്തിൽ അൻവറിനു മുന്നിൽ ഇനിയെന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.