പശ്ചിമേഷ്യൻ സംഘര്‍ഷം; പ്രധാനമന്ത്രി നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുമായി യോഗം ഇന്ന്
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന് നടക്കും.രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ചർച്ച ചെയ്യാനായാണ് ഇന്ന് വൈകുന്നേരം യോഗം ചേരുന്നത്.
Updated: Mar 27, 2026, 11:29 IST
വീഡിയോ കോണ്‍ഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന് നടക്കും.രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ചർച്ച ചെയ്യാനായാണ് ഇന്ന് വൈകുന്നേരം യോഗം ചേരുന്നത്.വീഡിയോ കോണ്‍ഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
ഇന്നലെ ഇതേ വിഷയത്തില്‍ പാർലമെന്റിലെ സർവകക്ഷിയോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.പ്രവാസികള്‍ കൂടുതലുള്ള കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേക ചർച്ചകള്‍ നടത്തും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകള്‍ യോഗം വിലയിരുത്തും. ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കല്‍, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും.