സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിന് 1070 കോടി ; ഈ മാസം 25 മുതൽ തുക ലഭിച്ചുതുടങ്ങും
സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വരുന്ന മേയ് 25-ാം തീയതി മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിച്ചുതുടങ്ങും.
May 20, 2026, 11:35 IST
തിരുവനന്തപുരം : സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വരുന്ന മേയ് 25-ാം തീയതി മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിച്ചുതുടങ്ങും.
കേരളത്തിൽ നിലവിൽ 62 ലക്ഷത്തോളം പേരാണ് ഈ സാമൂഹ്യക്ഷേമ പെൻഷൻ ആനുകൂല്യത്തിന് അർഹരായിട്ടുള്ളത്.