ഭരണ പരാജയത്തിനെതിരെ കേരളം വിധിയെഴുതും : വെൽഫെയർ പാർട്ടി
പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിൻറെ ഭരണപരാജയത്തിനെതിരെ കേരള ജനത വിധിയെഴുതുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.
പാലക്കാട് :പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിൻറെ ഭരണപരാജയത്തിനെതിരെ കേരള ജനത വിധിയെഴുതുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.ആരോഗ്യ മേഖലയിൽ അടക്കം കഴിഞ്ഞ പത്ത് വർഷത്തെ ഭരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതായിരിന്നില്ല.നികുതി വർദ്ധനവ്, വിലക്കയറ്റം, വൈദ്യുതി ചാർജിന്റെ വർധനവടക്കം ജന വിരുദ്ധമായ നയങ്ങളാണ് പിണറായി സർക്കാർ കൈക്കൊണ്ടത്.
മദ്യത്തിൻറെ ലഭ്യത വർധിപ്പിച്ചും, പദ്ധതികൾക്ക് വിഹിതം വെട്ടികുറച്ചും,സംസ്ഥാനത്തെ കടക്കണിയിലേക്ക് തള്ളിവിട്ടും, ജനകീയ സമരങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചും മുന്നോട്ടു പോയ പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.ആഭ്യന്തര വകുപ്പിനെ കാവിവൽക്കരിച്ചും,രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി കേരളത്തിൻറെ സാമൂഹിക സൗഹാർദത്തിൽ വിള്ളൽ ഏൽപ്പിച്ചുമാണ് ഈ സർക്കാർ കഴിഞ്ഞ 10 വർഷം ഭരിച്ചത്.ന്യൂനപക്ഷങ്ങളുടെയുംദലിത്- ആദിവാസി സമൂഹങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന നയങ്ങളാണ് സ്വീകരിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കി സമീപ ഭാവിയിൽ കേരളത്തിൻറെ അധികാരത്തിലെത്താൽ ഫാസിസ്റ്റ് ശക്തികൾ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഭരണ തുടർച്ച ഇല്ലാതിരിക്കുന്നതിനും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കാതെരിക്കുന്നതിനും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി വോട്ടർമാരോട് ആവിശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അധ്യക്ഷതവഹിച്ചു.മോഹൻദാസ് പറളി,എം. ദിൽഷാദ് അലി,ഹബീബ മൂസ, പി.എസ്.അബൂ ഫൈസൽ,
എം.സുലൈമാൻ,എ.ഉസ്മാൻ, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ, ശരീഫ് പള്ളത്ത് എന്നിവർ സംസാരിച്ചു.