എസ്ഡിപിഐ ഓഫിസിലെ ഇഡി റെയ്ഡ്, ഫാഷിസ്റ്റ് സർക്കാറിൻ്റെ വംശീയ ആക്രമണം: വെൽഫെയർ പാർട്ടി
എസ്ഡിപിഐ ജില്ലാ ഓഫീസിൽ നടത്തിയ റെയ്ഡ് ഫാഷിസ്റ്റ് ഭരണകൂടം ഇഡിയെ ഉപയോഗിച്ച് നടത്തിയ വംശീയ ആക്രമണമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ. ഭരണകൂടത്തിൻ്റെ കൂലിപ്പടയായിട്ടാണ് ഇഡിയും സിബിഐയും ഒക്കെ രാജ്യത്ത് പ്രവർത്തിച്ച്കൊണ്ടിരിക്കുന്നത്.
Mar 6, 2025, 20:29 IST
മലപ്പുറം: എസ്ഡിപിഐ ജില്ലാ ഓഫീസിൽ നടത്തിയ റെയ്ഡ് ഫാഷിസ്റ്റ് ഭരണകൂടം ഇഡിയെ ഉപയോഗിച്ച് നടത്തിയ വംശീയ ആക്രമണമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ. ഭരണകൂടത്തിൻ്റെ കൂലിപ്പടയായിട്ടാണ് ഇഡിയും സിബിഐയും ഒക്കെ രാജ്യത്ത് പ്രവർത്തിച്ച്കൊണ്ടിരിക്കുന്നത്.
ജനാധിപത്യമൂല്യങ്ങളെ അട്ടിമറിച്ച്, വിയോജിപ്പുകളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കാൻ സാധ്യമല്ല. എതിർപ്പുകളെ സൈനിക ശക്തിയാൽ അടിച്ചമർത്തുന്ന ഇത്തരം നടപടികൾക്കെതിരെ ജനാധിപത്യ ബോധമുള്ള മുഴുവൻ മനുഷ്യരും രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.