'തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ സന്ദീപ് വാര്യര്‍ക്കായി ഫ്ളക്സ്

പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ ആണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. 

 

'തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' എന്നാണ് ഫോട്ടോ സഹിതമുള്ള ഫ്‌ളക്‌സിലെ വാചകം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ക്കായി ഫ്ളക്സ്. പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ ആണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. 

'തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' എന്നാണ് ഫോട്ടോ സഹിതമുള്ള ഫ്‌ളക്‌സിലെ വാചകം. തവനൂരിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പെയാണ് ഫ്ളക്സ് വെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം എല്‍ഡിഎഫില്‍നിന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ തവനൂരില്‍ മത്സരിക്കുമെന്നാണ് സൂചന.