പുനഃസംഘടനയിൽ പരാതി പരിഹരികാതെ നേതൃത്വവുമായി സഹകരിക്കില്ല; വി ഡി സതീശന്‍
പുനഃസംഘടനയിൽ പരാതി പരിഹരികാതെ നേതൃത്വവുമായി സഹകരിക്കില്ലെന്നും
Oct 22, 2025, 11:22 IST
പുനഃസംഘടനയിൽ പരാതി പരിഹരികാതെ നേതൃത്വവുമായി സഹകരിക്കില്ലെന്നും
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് . പുനഃസംഘടനയിൽ കൂടിയാലോചന നടന്നിട്ടില്ലയെന്ന പരാതിയെ തുടർന്ന് നാളെ നടത്താനിരുന്ന കെപിസിസി യോഗത്തിൽ പങ്കെടുക്കില്ലയെന്ന് വി ഡി സതീശന്‍ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
പുനഃസംഘടനയിൽ പരാതി പരിഹരികാതെ നേതൃത്വവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറിമാരെയും ഡിസിസി അധ്യക്ഷൻമാരെയും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഈ തീരുമാനമുണ്ടായില്ലെങ്കിൽ കെപിസിസിയുടെ പ്രധാനപ്പെട്ട പരിപാടികളുമായി സഹകരിക്കില്ലെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.