'തോല്‍വി വീണ്ടും അവലോകനം ചെയ്യണം'; സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് തളളി കേന്ദ്ര കമ്മറ്റി
'തോല്‍വി വീണ്ടും അവലോകനം ചെയ്യണം'; സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് തളളി കേന്ദ്ര കമ്മറ്റി
മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.
തോല്‍വിയില്‍ വിശദമായ ചര്‍ച്ചയും വിലയിരുത്തലുകളും വേണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിളിച്ച് ചേര്‍ക്കും.
കേരളത്തിലെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളി. താഴെ തട്ടിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. കീഴ്ഘടകങ്ങളിലെ പള്‍സ് അറിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. തോല്‍വിയില്‍ വിശദമായ ചര്‍ച്ചയും വിലയിരുത്തലുകളും വേണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിളിച്ച് ചേര്‍ക്കും.
മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ വിശദമായ ചര്‍ച്ചയാണ് കേന്ദ്ര കമ്മറ്റി യോഗത്തില്‍ നടന്നത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി ഉള്‍പ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും കഴിഞ്ഞ ദിവസം നടന്നിരുന്നു.