'ബിജെപി പ്രതിനിധിയെ അല്ല, ഞങ്ങള്‍ ക്ഷണിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ'; മാര്‍ ആന്‍ഡ്രൂസ് താഴത്ത്
പ്രധാനമന്ത്രി നല്‍കിയ അംഗീകാരം സിബിസിഐ സ്വീകരിക്കുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി നോക്കിയല്ല വിളിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രധാനമന്ത്രി നല്‍കിയ അംഗീകാരം സിബിസിഐ (കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) സ്വീകരിക്കുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഞങ്ങള്‍ ക്ഷണിച്ചത് ബിജെപി പ്രതിനിധിയെ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആണ്. രാഷ്ട്രീയ പാര്‍ട്ടി നോക്കിയല്ല വിളിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് വേണം ഭാരതത്തിന്റെ വളര്‍ച്ച എന്നാണ് പറഞ്ഞത്. മാര്‍ മിലിത്തിയോസിന്റെ പ്രസ്താവനയില്‍ പ്രതികരണമില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രി പോസിറ്റീവായ മറുപടിയാണ് നല്‍കിയത്. എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്. മതസൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. ആക്രമണങ്ങളെ ഇന്ത്യയില്‍ ഒരു പൗരനും അംഗീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.