മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് എതിരല്ല ,സീറ്റ് വര്‍ദ്ധനവിനെയാണ് എതിര്‍ക്കുന്നത് ; വി ഡി സതീശന്‍
ബിജെപിയുടെ വര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ സാധിക്കുന്ന ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്
സീറ്റ് വര്‍ദ്ധനവിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനെ അല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് എതിരല്ല താനെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പക്ഷേ എന്തുകൊണ്ട് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നു. അതില്‍ തന്നെ ചില സംസ്ഥാനങ്ങളോട് എന്തിനാണ് വിവേചനം കാണിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ സീറ്റ് എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നു. ആ രീതി ശരിയല്ല. സീറ്റ് വര്‍ദ്ധനവിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനെ അല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ബിജെപിയുടെ വര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ സാധിക്കുന്ന ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. എല്ലാവരെയും സംരക്ഷിക്കണം ഭരണഘടനയും അതാണ് പറഞ്ഞിരിക്കുന്നത്. റയാന്‍വാദ്രയുടെ ചിത്രപ്രദര്‍ശന വിവാദം- ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.