വയനാട് യുഡിഎഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍ രാജിവച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥൻ വയനാട് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് വിശ്വനാഥന്റെ രാജി.

 

കല്‍പ്പറ്റ: മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥൻ വയനാട് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് വിശ്വനാഥന്റെ രാജി. യുഡിഎഫ് മെമ്പര്‍മാരെ പോലും ഫോണില്‍ വിളിക്കാന്‍ അനുവാദമില്ലെന്നും ഡിസിസി പ്രസിഡന്റ് ഉപചാപക സംഘവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശ്വനാഥൻ രാജിക്കുറിപ്പില്‍ ആരോപിച്ചു.

ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമാണ്. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗത്തെയും ചേര്‍ത്തുപിടിച്ചാണ് ജില്ലയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുമെന്നും വിശ്വനാഥന്‍ കുറിപ്പില്‍ പറയുന്നു.

രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനിരിക്കെയാണ് കെകെ വിശ്വനാഥൻ മുന്നണിയുടെ നേതൃസ്ഥാനം രാജിവെച്ചത്.