വയനാട് തുരങ്കപാത: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി

വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതയുള്ള മേഖലയിലാണ് നിർമാണമെന്ന ഹരജിക്കാരുടെ വാദത്തെ കോടതി മുഖവിലക്ക് എടുത്തില്ല.

 

തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോടതി വിലയിരുത്തി.

കല്പറ്റ: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതയുള്ള മേഖലയിലാണ് നിർമാണമെന്ന ഹരജിക്കാരുടെ വാദത്തെ കോടതി മുഖവിലക്ക് എടുത്തില്ല.

പ്രകൃതി ദുരന്തങ്ങളെക്കുറിച്ച്‌ കോടതിക്ക് ബോധ്യമുണ്ട്. എന്നാല്‍ നിർമാണത്തിലെ സാങ്കേതിക വശങ്ങളും സുരക്ഷാ മുൻകരുതലുകളും വിദഗ്ധരായ എഞ്ചിനീയർമാരുടെ ചുമതലയാണ്. 58 കർശന നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോടതി വിലയിരുത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിന് പച്ചക്കൊടി കൂടിയാണിത്