സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ ആദ്യ ലീപ് കൊ-വര്‍ക്കിംഗ് സ്പേസ് വയനാട്ടില്‍

 

കോഴിക്കോട്: മെഡിക്കല്‍ കോളേജുകളിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സംസ്ഥാനത്തെ  ആദ്യ ലീപ് കൊ-വര്‍ക്കിംഗ് സ്പേസ് നാളെ (ശനിയാഴ്ച) വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കും. കെഎസ് യുഎം സിഇഒ അനൂപ് അംബിക സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.

ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ് ലീപ്. നൂതനത്വം,സംരംഭക ശൃംഖല എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ മിഷന്‍ ലീപ് പദ്ധതി നടത്തി വരുന്നത്. ചുരുങ്ങിയ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൊ-വര്‍ക്കിംഗ് സ്പേസുകള്‍ ഉപയോഗിക്കാവുന്നതാണ്.

വയനാട്ടിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഐനെസ്റ്റ് ബയോ ഇന്‍കുബേഷന്‍ സെന്‍ററിലാണ് ലീപ് സെന്‍റര്‍ ആരംഭിക്കുന്നത്. ശൈശവദശയിലുള്ള ബയോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരമായിരിക്കും ഇതിലൂടെ കൈവരുന്നതെന്ന് കെഎസ് യുഎം അറിയിച്ചു.