വയനാട്ടിൽ എൽ ഡി.എഫ്. സ്ഥാനാർത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്‍പറ്റ സര്‍വ്വീസ് സഹകര ബാങ്ക് പരിസരത്ത്
Oct 24, 2024, 22:14 IST
കല്‍പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്‍പറ്റ സര്‍വ്വീസ് സഹകര ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് ജില്ലാ കലക്ട്ടര്‍ ഡി ആര്‍ മേഘശ്രീ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, നേതാക്കളായ അഡ്വ. പി സന്തോഷ് കുമാര്‍ എം പി, കെ കെ ഹംസ, സി എം ശിവരാമന്‍ എന്നിവര്‍ പത്രികാ സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.