വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; പ്രിയങ്ക നയിക്കുന്ന കേന്ദ്രത്തിനെതിരായ പ്രതിഷേധം ഇന്ന് ഡല്‍ഹിയില്‍
ഗൗരവകരമായ വിഷയമായതിനാല്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വ്യക്തമാക്കി.
വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും പാര്‍ലമെന്റ് മാര്‍ച്ച്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ആകും നടക്കുക. മാര്‍ച്ചിന് ഇതുവരെയും ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിട്ടില്ല. അനുവാദം ലഭിച്ചില്ലെങ്കിലും ഗൗരവകരമായ വിഷയമായതിനാല്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വ്യക്തമാക്കി.
വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും പാര്‍ലമെന്റ് മാര്‍ച്ച്. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമാകും.