കാറിന് സൈഡ് നൽകിയില്ല ; സുൽത്താൻബത്തേരിയിൽ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം

 

വയനാട്: വയനാട് സുൽത്താൻബത്തേരി ബീനാച്ചിയിൽ കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം.

 മർദ്ദനത്തിൽ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനുമാണ് കുത്തേറ്റത്. KL 65 1472 കാറിലെത്തിയവരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. സംഭവത്തിൽ കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.