വയനാട്, കാസര്‍ഗോഡ് മെഡി. കോളജുകള്‍ക്ക് അനുമതി
വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്
എന്‍എംസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കഡേമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്.
വയനാട്: വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്.
എന്‍എംസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കഡേമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സര്‍ക്കാരിന്‍റെ കാലത്ത് നാല് മെഡിക്കല്‍ കോളജുകള്‍ക്കാണ് അംഗീകാരം നേടാനായത്.
നടപടിക്രമങ്ങള്‍ പാലിച്ച് ഈ അധ്യയനവര്‍ഷംതന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മെഡിക്കല്‍ കോളേജ് എന്നത് ഇരു ജില്ലകളിലേയും ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്.
ഈ സർക്കാരിന്റെ കാലഘട്ടത്തില്‍ പത്തനംതിട്ട, ഇടുക്കി, വയനാട് കാസർഗോഡ് എന്നീ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ സാധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സർക്കാർ നടത്തിയ ഇച്ഛാശക്തിയോടുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്," വീണാ ജോർജ് പഞ്ഞു. ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദിയും അറിയിച്ചു.