വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
Jun 12, 2025, 10:30 IST
കൽപറ്റ: വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
തിരുനെല്ലിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൂട്ടിയിടിച്ചത്.