തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്; സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. അടിയന്തര മഴ സാഹചര്യങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് ഇടപെടും. ക്ലീൻ സിറ്റി മാനേജർ ഇതിന് നേതൃത്വം നൽകും.
Updated: Nov 28, 2026, 14:14 IST
ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് സ്ക്വാഡ്. വെള്ളക്കെട്ട് വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ നഗരസഭ കോൺക്ലേവ് നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. അടിയന്തര മഴ സാഹചര്യങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് ഇടപെടും. ക്ലീൻ സിറ്റി മാനേജർ ഇതിന് നേതൃത്വം നൽകും.
ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് സ്ക്വാഡ്. വെള്ളക്കെട്ട് വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ നഗരസഭ കോൺക്ലേവ് നടത്തും. ജനത്തെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണത്തെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു മേയര്‍ വി വി രാജേഷ് ഇന്നലെ പ്രതികരിച്ചത്.