പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി; വാല്‍വുകള്‍ അടച്ചിട്ട നിലയില്‍

ശുചിമുറികളുടെ നടത്തിപ്പ് കരാര്‍ നല്‍കുന്നത് ഒഴിവാക്കി ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് ശുചിമുറികള്‍ തീര്‍ത്ഥാടകര്‍ക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.

 

പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാല്‍വുകള്‍ ആരോ അടച്ചിട്ടതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ശബരിമലയില്‍ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. പോലീസ് മെസ്സിലേക്ക് ഉള്‍പ്പെടെയുള്ള ജലവിതരണമാണ് ഇതോടെ തടസ്സപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സംഘടിതമായ അട്ടിമറി ശ്രമമുണ്ടെന്നാണ് സംശയം.

പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാല്‍വുകള്‍ ആരോ അടച്ചിട്ടതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശുചിമുറികളുടെ നടത്തിപ്പ് കരാര്‍ നല്‍കുന്നത് ഒഴിവാക്കി ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് ശുചിമുറികള്‍ തീര്‍ത്ഥാടകര്‍ക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കൂടാതെ, വാല്‍വുകള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.