തിരുവല്ലയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
തിരുവല്ലയിലെ പൊടിയാടിയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
Aug 1, 2025, 09:48 IST
തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ (മണിയൻ ,68 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശുചിമുറിക്കുള്ളിൽ രാജൻറെ മൃതദേഹം കണ്ടത്.
ഓമനയുടെ നിലവിളി കേട്ട് സമീപവാസികളും ഓടിക്കൂടി. തുടർന്ന് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി. 10 മണിയോടെ ഫോറൻസിക് സംഘം എത്തും. പ്രമേഹം അടക്കമുള്ള രോഗങ്ങളാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ചികിത്സയിൽ ആയിരുന്നു മരണപ്പെട്ട രാജൻ. പഞ്ചാബ് നാഷണൽ ബാങ്കിലെ ക്ലർക്ക് ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കൾ : പ്രദീപ്, പ്രശാന്ത്. മരുമക്കൾ : അഞ്ജന, ഗോപിക.