ടെണ്ടറില്ലാതെ സ്‌പോണ്‍സറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു ; മുന്‍കായികമന്ത്രിയെ എസ്‌ഐടിക്ക് മുന്നില്‍ തള്ളിപ്പറഞ്ഞ് കൂടുതല്‍ സ്റ്റാഫംഗങ്ങള്‍
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനത്തിന് എതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി ചെവികൊണ്ടില്ല.
തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിച്ചെന്നും മൊഴിയില്‍ പറയുന്നു.
മെസ്സിയെ എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ മുന്‍കായികമന്ത്രിയെ എസ്‌ഐടിക്ക് മുന്നില്‍ തള്ളിപ്പറഞ്ഞ് കൂടുതല്‍ സ്റ്റാഫംഗങ്ങള്‍. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാന്‍ തിരുത്തിയില്ലെന്ന് അഡീഷണല്‍ പിഎസ് ആയിരുന്ന ജിആര്‍ രമേശ് മൊഴി നല്‍കി. ടെണ്ടറില്ലാതെ സ്‌പോണ്‍സറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിച്ചെന്നും മൊഴിയില്‍ പറയുന്നു. എസ്‌ഐടിയുടെ ചോദ്യം ചെയ്യയിലാണ് മൊഴി നല്‍കിയത്.
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനത്തിന് എതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി ചെവികൊണ്ടില്ല. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയില്‍ മെയിലുകള്‍ കൈകാര്യം ചെയ്യാന്‍ അനുവദിച്ചു. മന്ത്രിയുടെ സ്വന്തം ഇഷ്ടം പോലെ വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിച്ചുവെന്നും മൊഴിയിലുണ്ട്. പ്രൈവറ്റ് സെക്രട്ടറി സത്യപാലും റഹ്‌മാനെതിരെ എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. റിപ്പോര്‍ട്ടറെ സ്‌പോണ്‍സര്‍ ആക്കാനുള്ള തീരുമാനം മന്ത്രിയുടെതെന്ന് സത്യപാലന്‍ പറഞ്ഞു. ടെണ്ടറില്ലാതെ സ്‌പോണ്‍സറെ വെക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മന്ത്രി തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. ആന്റോയുടെ ക്രിമിനല്‍ പശ്ചാത്തലവും റഹ്‌മാന്‍ അവഗണിച്ചെന്നും സത്യപാലന്‍ പറയുന്നു.