ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് ദുബൈയിൽ ഊഷ്മള സ്വീകരണം
ദുബൈ–തളിപ്പറമ്പ് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് കാർണിവൽ 2026-ൽ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് ഊഷ്മള സ്വീകരണം നൽകി.
Updated: Nov 24, 2026, 10:14 IST
ദുബായ് : ദുബൈ–തളിപ്പറമ്പ് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് കാർണിവൽ 2026-ൽ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് ഊഷ്മള സ്വീകരണം നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വാഗതസംഘം ചെയർമാൻ ഒ. മൊയ്തുവിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
കാർണിവലിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് എം.എൽ.എ ദുബായിലെത്തിയത്. പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കാർണിവലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.