വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണ; തർക്കങ്ങൾക്ക് ശമനം

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി. വഖഫ് വിഷയത്തിൽ സമവായത്തിലെത്തിയെന്നും നിലവില പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാവരെയും ചേർത്തുവെച്ചുകൊണ്ടുള്ള നിലപാടായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം അറിയിച്ചു. 

 

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി. വഖഫ് വിഷയത്തിൽ സമവായത്തിലെത്തിയെന്നും നിലവില പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാവരെയും ചേർത്തുവെച്ചുകൊണ്ടുള്ള നിലപാടായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം അറിയിച്ചു. 

 ധാരണയുടെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് അനുരഞ്ജന ചർച്ചകൾക്ക് വഴിതുറന്നത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും സമവായ നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു