തളിപ്പറമ്പിൽ റോഡ് നിർമ്മാണത്തിനായി കെട്ടിടത്തിന്റെ മതിൽ അനുമതിയില്ലാതെ പൊളിച്ചു: പരാതിയുമായി  സഹകരണ സ്ഥാപനം 

റോഡ് നിർമ്മാണത്തിനായി കെട്ടിടത്തിന്റെ മതിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയതായി പരാതി. കണ്ണപുരം ക്‌ളെ പോട്ട് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഏഴാംമൈൽ ബ്രാഞ്ച് കെട്ടിടത്തിന്റെ മതിലാണ് പൊളിച്ചത്. അധികൃതർ പോലീസിൽ പരാതി നൽകി .

 


തളിപ്പറമ്പ്: റോഡ് നിർമ്മാണത്തിനായി കെട്ടിടത്തിന്റെ മതിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയതായി പരാതി. കണ്ണപുരം ക്‌ളെ പോട്ട് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഏഴാംമൈൽ ബ്രാഞ്ച് കെട്ടിടത്തിന്റെ മതിലാണ് പൊളിച്ചത്. അധികൃതർ പോലീസിൽ പരാതി നൽകി .

 ഖാദി ബോർഡിന്റെ കീഴിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന  സഹകരണ സ്ഥാപനമാണ്   ഇഷ്ടിക ഓട് നിർമ്മാണ കമ്പനിയായ  കണ്ണപുരം ക്‌ളെ പോട്ട് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി. സ്ഥാപനത്തിന്റെ തളിപ്പറമ്പ് ഏഴാംമൈലിലെ ബ്രാഞ്ചിന്റെ മതിൽ ആണ് സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പൊളിച്ചു മാറ്റിയത്. തൊഴിലാളികൾ കുറവായതിനാൽ നിലവിൽ കണ്ണപുരത്താണ് ഇവിടെയുള്ളവർ ജോലി ചെയ്യുന്നത്.

ഓഫീസ് കാര്യത്തിനും മറ്റുമായി  സ്ഥാപനത്തിൽ എത്താറുണ്ടെന്ന് അധികൃതർ പറയുന്നു. കാലാകാലങ്ങളായുള്ള നടവഴി ഇവിടെയുണ്ട്. റോഡിന് സ്ഥലം നൽകിയിട്ടില്ല. അതിൽ പൊളിച്ചു മാറ്റുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് തന്നുമില്ലെന്ന് സൊസൈറ്റി പ്രസിഡണ്ട് പി ബാബുരാജ്, സെക്രട്ടറി കെ ഭവ്യ എന്നിവർ പറഞ്ഞു