വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും

സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.

 

11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പുലര്‍ച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ്. 

11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തില്‍ നാട്ടിലേക്ക് പോകും.