വാളയാര്‍ ആള്‍ക്കൂട്ടക്കൊല ; കൂടുതല്‍ പേര്‍ കസ്റ്റഡിയിലായതായി സൂചന
മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
Updated: Dec 23, 2025, 09:03 IST
ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു.
വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസില്‍ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. രാം നാരായണന്‍ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായിട്ടും എസ്‌സി-എസ്ടി വകുപ്പും ആള്‍ക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.