വിവിഐപികള്‍ക്കും വേദിയില്‍ ഇരിപ്പിടം വേണമെന്ന ആവശ്യം ; ലോക് ഭവനോട് അനുമതി തേടി
വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്‍ നിര്‍ദേശം.
May 18, 2026, 07:42 IST
ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ മതി എന്നായിരുന്നു ലോക് ഭവന്‍ നിര്‍ദേശം.
വിവിഐപികള്‍ക്കും വേദിയില്‍ ഇരിപ്പിടം വേണമെന്ന് സര്‍ക്കാര്‍. ഇക്കാര്യം ലോക്ഭവനോട് ആവശ്യപ്പെട്ടു. വിജയ് മോഡല്‍ സത്യപ്രതിജ്ഞക്കായാണ് അനുമതി തേടിയത്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ മതി എന്നായിരുന്നു ലോക് ഭവന്‍ നിര്‍ദേശം. ഇന്നലെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.
വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്‍ നിര്‍ദേശം. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. തമിഴ്‌നാട്ടില്‍ എതിര്‍പ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.