'വിഎസ് അച്യുതാനന്ദന്റെ' ജന്മദിനത്തിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വിഎ അരുൺ കുമാർ

 വി.എസ്. അച്യുതാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കാൻ ഒത്തുചേരലൊരുക്കി കുടുംബം. ഒക്ടോബർ 20-ന് ആലപ്പുഴയിലെ കുടുംബവീടായ 'വേലിക്കകത്ത്' വീട്ടിൽ നടക്കുന്ന ഒത്തുചേരലിലേക്ക് സുഹൃത്തുക്കളെയും നാട്ടുകാരെയും സ്വാഗതം ചെയ്ത് മകൻ ഡോ. വി.എ. അരുൺ കുമാർ രംഗത്തെത്തി.

 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഏവരെയും ഹൃദ്യമായി ക്ഷണിച്ചത്.

ആലപ്പുഴ:  വി.എസ്. അച്യുതാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കാൻ ഒത്തുചേരലൊരുക്കി കുടുംബം. ഒക്ടോബർ 20-ന് ആലപ്പുഴയിലെ കുടുംബവീടായ 'വേലിക്കകത്ത്' വീട്ടിൽ നടക്കുന്ന ഒത്തുചേരലിലേക്ക് സുഹൃത്തുക്കളെയും നാട്ടുകാരെയും സ്വാഗതം ചെയ്ത് മകൻ ഡോ. വി.എ. അരുൺ കുമാർ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഏവരെയും ഹൃദ്യമായി ക്ഷണിച്ചത്.

വിഎ അരുൺ കുമാറിൻറെ കുറിപ്പ്

സഖാവ് വി.എസിന്റെ ഓർമ്മകളിൽ ഒരുമിക്കാം; ഒക്ടോബർ 20-ന് വേലിക്കകത്ത് വീട്ടിലേക്ക് ഏവർക്കും സ്വാഗതം...

പ്രിയപ്പെട്ടവരേ,ഈ വരുന്ന ഒക്ടോബർ 20 അച്ഛന്റെ ജന്മദിനമാണ്.ആ ഓർമ്മദിനത്തിൽ അച്ഛനെ സ്നേഹിക്കുന്ന സഖാക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒത്തുചേരാൻ ആലപ്പുഴയിലെ ഞങ്ങളുടെ കുടുംബവീട് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 20ന് രാവിലെ മുതൽ നടക്കുന്ന ഈ ഒത്തുചേരലിലേക്ക് ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ,ഡോ. വി.എ. അരുൺ കുമാർ(വിഎസ് അച്യുതാനന്ദൻ ഫൗണ്ടേഷനും, അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വേണ്ടി)