പോളിംഗ് തുടങ്ങി 

പ്രതിപക്ഷനേതാവ് വിഡി സതീശനും ഭാര്യയും മകളും വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെ പറവൂരിലെ പോളിംഗ് ബൂത്തിലെത്തി.

 

വൈകുന്നേരം ആറു വരെ സംസ്ഥാനത്തെ 30495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്. 

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആരു നയിക്കണമെന്ന് 2.71 കോടി ജനം ഇന്നു വിധിയെഴുതും.
30471 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 883 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്.  വൈകുന്നേരം ആറു വരെ സംസ്ഥാനത്തെ 30495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്. 
പ്രതിപക്ഷനേതാവ് വിഡി സതീശനും ഭാര്യയും മകളും വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെ പറവൂരിലെ പോളിംഗ് ബൂത്തിലെത്തി. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്. 
പാണക്കാട് സാദിഖ് അലി, പി എ മുഹമ്മദ് റിയാസ്, പി കെ കുഞ്ഞാലിക്കുട്ടി, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അതാത് പോളിങ് സ്‌റ്റേഷനുകളിലെത്തി.
വോട്ട് ചെയ്യാന്‍ മുടവന്‍മുകള്‍ സ്‌കൂളില്‍ നടന്‍ മോഹന്‍ലാല്‍ എത്തി.